കടലിലെ ആഡംബരം ടൈറ്റാനിക്കെങ്കിൽ  ടൈറ്റാനിക് ഉടമയുടെ വീടും  ആഡംബരം തന്നെ; 2,064 കോടിയുടെ വീടിന്‍റെ വിശേഷങ്ങൾ ഇങ്ങനെ…

.

 എ​സ്. റൊ​മേ​ഷ്
നൂറ്റി​പ്പ​തി​നൊ​ന്നു വ​ർ​ഷം മു​ൻ​പ് ക​ട​ലി​ൽ മു​ങ്ങി​യ ടൈ​റ്റാ​നി​ക് ക​പ്പ​ൽ അ​ടു​ത്തി​ടെ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു. ക​ട​ലി​ന​ടി​യി​ൽ കി​ട​ക്കു​ന്ന ടൈ​റ്റാ​നി​ക്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​ൻ പോ​യ അ​ഞ്ചു പേ​ർ, ജ​ല​പേ​ട​കം പൊ​ട്ടി​ത്തെ​റി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ത്.

ടൈ​റ്റാ​നി​ക് ഉ​ട​മ​ക​ളി​ൽ പ്ര​ധാ​നി​യാ​യി​രു​ന്ന പീ​റ്റ​ർ ആ​രെ​ൽ ബ്രൗ​ൺ വൈ​ഡ്ന​ർ (1834-1915) എ​ന്ന വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​യാ​ൻ പോ​കു​ന്ന​ത്.

അ​ക്കാ​ല​ത്തെ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ വീ​ടാ​യി​രു​ന്നു പീ​റ്റ​ർ വൈ​ഡ്ന​റു​ടേ​ത്. ലി​ന്നേ​വു​ഡ് ഹാ​ൾ എ​ന്നാ​ണ് ലോ​ക​പ്ര​ശ്ത​മാ​യ ഈ ​വീ​ടി​ന്‍റെ പേ​ര്. നി​ർ​മാ​ണ കാ​ല​ത്ത് എ​ട്ടു ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 64 കോ​ടി രൂ​പ) ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 256 ദ​ശ​ല​ക്ഷം ഡോ​ള​ർ (2,064 കോ​ടി രൂ​പ) മൂ​ല്യം വ​രു​മെ​ന്നു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഇ​തു നി​ർ​മാ​ണ​ത്തി​നു മാ​ത്രം ചെ​ല​വാ​യ തു​ക​യാ​ണ്.

വീ​ടി​ന​ക​ത്തെ ക​ലാ​ശേ​ഖ​ര​ത്തി​നു മു​ട​ക്കി​യ കോ​ടി​ക​ൾ വേ​റെ. ടെ​റ്റാ​ന​ക് നി​ർ​മി​ച്ച ക​ന്പ​നി​യു​ടെ 20 ശ​ത​മാ​നം ഷെ​യ​റു​ക​ളും പീ​റ്റ​ർ വൈ​ഡ്ന​റു​ടേ​താ​യി​രു​ന്നു. അ​നേ​കം ബി​സി​ന​സു​ക​ൾ വൈ​ഡ്ന​ർ കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Titanic | History, Sinking, Rescue, Survivors, Movies, & Facts | Britannica

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ് വൈ​ഡ്ന​ർ കു​ടും​ബം. പീ​റ്റ​റി​ന്‍റെ കു​ടും​ബം ഒ​രു കാ​ല​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ കു​ടും​ബ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

ഒ​രു ഇ​റ​ച്ചി​വെ​ട്ട് ബി​സി​ന​സു​കാ​ര​ന്‍റെ മ​ക​നാ​യി 1834ലാ​യി​രു​ന്നു പീ​റ്റ​റി​ന്‍റെ ജ​ന​നം. വ​ക്കീ​ൽ പ​രീ​ക്ഷ പാ​സാ​യെ​ങ്കി​ലും ബി​സി​ന​സി​ലാ​യി​രു​ന്നു വൈ​ഡ്ന​ർ​ക്ക് താ​ത്പ​ര്യം.

അ​മേ​രി​ക്ക​ൻ സി​വി​ൽ വാ​റി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ ആ​ർ​മി യൂ​ണി​റ്റു​ക​ളി​ലും ആ​ട്ടി​റ​ച്ചി എ​ത്തി​ക്കു​ന്ന​തി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ബി​സി​നി​സ് തു​ട​ങ്ങി​യ​ത്. ഇ​തി​ൽ അ​ദ്ദേ​ഹ​ത്തി​നു വ​ലി​യ നേ​ട്ട​മു​ണ്ടാ​യി. പി​ന്നീ​ട് വ​ച്ച​ടി ക​യ​റ്റ​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ ടു​ബാ​ക്കോ ക​ന്പ​നി അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​യി​ൽ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ർ​ക്ക​ന്‍റെ​യി​ൽ മെ​റൈ​ൻ ക​ന്പ​നി തു​ട​ങ്ങി പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ​യെ​ല്ലാം പ്ര​ധാ​ന ഷെ​യ​ർ​ഹോ​ൾ​ഡ​ർ വൈ​ഡ്ന​ർ ആ​യി​രു​ന്നു.

1912ലു​ണ്ടാ​യ ടൈ​റ്റാ​നി​ക് അ​പ​ക​ട​ത്തി​ൽ പീ​റ്റ​റി​ന്‍റെ മ​ക​ൻ ജോ​ർ​ജ് ഡാ​ന്‍റ​ൻ വൈ​ഡ്ന​റും ജോ​ർ​ജി​ന്‍റെ മ​ക​ൻ ഹാ​രി​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ജോ​ർ​ജി​ന്‍റെ ഭാ​ര്യ എ​ല​നോ​റും മ​റ്റൊ​രു ജോ​ലി​ക്കാ​രി​യും ലൈ​ഫ് ബോ​ട്ടി​ൽ ര​ക്ഷ​പ്പെ​ട്ടു.

Lynnewood Hall: the abandoned mansion with a tragic Titanic connection |  loveproperty.com

അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ മോ​ണ്ട്ഗോ​മ​റി ക​ൺ​ട്രി​യി​ലാ​ണ് പീ​റ്റ​ർ വൈ​ഡ്ന​റു​ടെ ആ​ഡം​ബ​ര വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ മ​ക​ൻ ജോ​സ​ഫ് ഇ. ​വൈ​ഡ്ന​റും ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്തു.

110 മു​റി​ക​ൾ ഈ ​വീ​ടി​നു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 55 എ​ണ്ണം വി​ശാ​ല​മാ​യി അ​ല​ങ്ക​രി​ച്ച കി​ട​പ്പു​മു​റി​ക​ളാ​യി​രു​ന്നു. ആ​യി​രം അ​തി​ഥി​ക​ളെ സ​ത്ക​രി​ക്കാ​ൻ പോ​ന്ന ബാ​ൾ റൂം, ​സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ മി​ക്ക കി​ട​പ്പു​മു​റി​ക​ളോ​ടും ബ​ന്ധി​ച്ച് ബാ​ത്ത്റൂം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ല​പി​ടി​ച്ച ശി​ല്പ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗു​ക​ളും വീ​ടി​നു​ളി​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ലൂ​യി പ​തി​നാ​ലാ​മ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​സേ​ര​പോ​ലും അ​ദ്ദേ​ഹം ത​ന്‍റെ വീ​ട്ടി​ൽ വാ​ങ്ങി വ​ച്ചി​രു​ന്നു.

ലോ​ക​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രു​ടെ കോ​ടി​ക​ൾ വി​ല​വ​രു​ന്ന ഒ​റി​ജി​ന​ൽ പെ​യി​ന്‍റിം​ഗു​ക​ളാ​യി​രു​ന്നു പ്ര​ധാ​ന മു​റി​ക​ളെ അ​ല​ങ്ക​രി​ച്ചി​രു​ന്ന​ത്. 480 ഏ​ക്ക​റോ​ളം വ​രു​ന്ന ത​ന്‍റെ എ​സ്റ്റേ​റ്റി​നു ന​ടു​വി​ലാ​യാ​ണ് അ​ദ്ദേ​ഹം ഈ ​മ​നോ​ഹ​ര സൗ​ധം നി​ർ​മി​ച്ച​ത്.

1897ൽ ​പ​ണി തു​ട​ങ്ങി 1900ലാ​ണ് വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. 70,000 സ്ക്വ​യ​ർ ഫീ​റ്റാ​യി​രു​ന്നു വീ​ടി​ന്‍റെ വി​സ്തീ​ര​ണം. ഇ​ന്ന് 3,000-4,000 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടെ​ന്നു പ​റ​യു​ന്ന​തു​ത​ന്നെ വ​ലി​യ സം​ഭ​വ​മാ​ണെ​ന്നോ​ർ​ക്ക​ണം.

ഹൊ​റ​സ് ട്രും​ബേ​വ​ർ എ​ന്ന അ​ക്കാ​ല​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ ആ​ർ​ക്കി​ടെ​ക്റ്റാ​ണ് കെ​ട്ടി​ടം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. വ​ലി​യ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

Haunting video shows just how deep the Titanic is - AS USA

ചു​ണ്ണാ​ന്പു​ക​ല്ലി​ൽ നി​ർ​മി​ച്ച ഈ ​കെ​ട്ടി​ടം ടി ​ആ​കൃ​തി​യി​ലാ​ണു​ള്ള​ത്. വീ​ട് പ​രി​പാ​ലി​ക്കാ​നാ​യി മാ​ത്രം 37 വീ​ട്ടു​ജോ​ലി​ക്കാ​രെ അ​ക​ത്തും പു​ൽ​ത്ത​കി​ടി​യും കു​ള​ങ്ങ​ളും വീ​ടി​ന്‍റെ പു​റം​ഭാ​ഗ​വു​മൊ​ക്കെ പ​രി​പാ​ലി​ക്കാ​യി 60 ജോ​ലി​ക്കാ​രെ പു​റ​ത്തും നി​യ​മി​ച്ചി​രു​ന്നു.

ഇ​തു കൂ​ടാ​തെ അ​ടു​ക്ക​ള​ജോ​ലി​ക്കും മ​റ്റു ജോ​ലി​ക്കു​മാ​യി മ​റ്റു നി​ര​വ​ധി പേ​രും ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ല​ഭി​ക്കാ​നാ​യി സ്വ​ന്ത​മാ​യി ഒ​രു പ​വ​ർ​പ്ലാ​ന്‍റും വൈ​ഡ്ന​ർ നി​ർ​മി​ച്ചി​രു​ന്നു.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​കു​ടും​ബം കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ ചെ​ല​വി​ട്ടി​രു​ന്നു. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ നാ​ഷ​ണ​ൽ ഗാ​ല​റി ഓ​ഫ് ആ​ർ​ട്ട്, പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ചെ​സ്റ്റ​റി​ലെ വൈ​ഡ​ന​ർ യൂ​ണി​വേ​ഴ്സി​റ്റി, വി​ക​ലാം​ഗ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വൈ​ഡ​ന​ർ സ്കൂ​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത് ഈ ​കു​ടും​ബ​മാ​ണ്.

ടൈ​റ്റാ​നി​ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ക​ൻ ഹാ​രി എ​ൽ​കി​ൻ​സ് വൈ​ഡ്ന​റു​ടെ ഓ​ർ​മ​യ്ക്കാ​യി ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​രു ലൈ​ബ്ര​റി പ​ണി​യാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ 1915ൽ ​സം​ഭാ​വ​ന ന​ൽ​കി​യ തു​ക 20 ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു (അ​ന്ന​ത്തെ ഏ​ക​ദേ​ശം 16 കോ​ടി രൂ​പ) ഇ​ന്ന​ത്തെ അ​തി​ന്‍റെ മൂ​ല്യം അ​തി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി​വ​രും.

12 Actors Who Could've Been Cast In Titanic | Cinemablend

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലൈ​ബ്ര​റി​യാ​ണ് ഈ ​തു​ക​കൊ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി നി​ർ​മി​ച്ച​ത്.ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യ​തോ​ടെ 1850ക​ളി​ൽ ഈ ​വീ​ട് വൈ​ഡ്ന​ർ കു​ടും​ബം ഉ​പേ​ക്ഷി​ച്ചു.

1952ൽ ​ഈ കെ​ട്ടി​ടം ഫെ​യ്ത്ത് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി വി​ല​യ്ക്കു വാ​ങ്ങി ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​നു വേ​ണ്ട ഒ​രു ക്രി​സ്ത്യ​ൻ സ്കൂ​ൾ സ്ഥാ​പി​ച്ചു.

1996ൽ ​ഫ​സ്റ്റ് കൊ​റി​യ​ൻ ച​ർ​ച്ച് ഓ​ഫ് ന്യൂ​യോ​ർ​ക്ക് എ​ന്ന സം​ഘ​ട​ന ഈ ​കെ​ട്ടി​ടം വി​ല​യ്ക്കു വാ​ങ്ങി. പി​ന്നീ​ട് ഇ​തി​ന്‍റെ നി​കു​തി അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളി​ലും മ​റ്റും അ​ക​പ്പെ​ട്ട് ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ പേ​രി​ൽ കേ​സാ​യി. ഇ​തോ​ടെ കെ​ട്ടി​ടം ഏ​റെ​നാ​ൾ പൂ​ട്ടി​ക്കി​ട​ന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 30ന് ​ഈ കുറ്റൻ ഭവനം സ്മാ​ര​ക​വും പാ​ർ​ക്കു​മാ​ക്കി മാ​റ്റാ​നാ​യി ലി​ന്നേ​വു​ഡ് ഹാ​ൾ പ്രി​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന വി​ല​യ്ക്കു വാ​ങ്ങി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ശേ​ഷം ഇ​തു പൊ​തു ജ​ന​ങ്ങ​ൾ​ക്കു തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഇ​വ​രു​ടെ പ​ദ്ധ​തി.

Related posts

Leave a Comment