തിരുവനന്തപുരം: വേളിയിലെ ട്രാവൻകൂർ ടൈറ്റാനിയത്തിലെ ആസിഡ് ശുദ്ധീകരണ പ്ലാന്റ് തകർന്ന് വീണ് ഒരു ജീവനക്കാരൻ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശി ഹരീന്ദ്ര(55)നാണ് മരിച്ചത്. പ്ലാന്റിന്റെ ചിമ്മിനിയുടെ കോണ്ക്രീറ്റ് മേൽക്കൂരയാണ് തകർന്ന് വീണത്.
അപകടത്തെ തുടർന്ന് പരിക്കേറ്റ ജീവനക്കാരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹരീന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ അധികൃതരും സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ കൊച്ചുവേളി സ്വദേശി സരോഷ്(28) ഗുരുതരാ വസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.