കണ്ണൂർ: ഭരണരംഗത്ത് ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ പ്രയോഗം ഇനി വേണ്ടെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിക്ഷകാര വകുപ്പാണ് ഈ നിർദേശം നൽകിയത്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായാണ് പലരും ടിയാരി പ്രയോഗിച്ചിരുന്നത്.
ഉദ്യോഗസ്ഥ തലത്തിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രയോഗ സാധ്യത പരിശോധിച്ച ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ഈ വാക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വകുപ്പ് തീരുമാനം.