കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസർ ടി. ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. എന്‍ഐഎ സംഘം കണ്ണൂരില്‍ നിന്നാണ് സവാദിനെ പിടികൂടിയത്. 13 വര്‍ഷമായി ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദുബായി, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിയിരുന്നു. ഇയാൾ സിറിയയിലേക്കും കടന്നതായും സംശയമുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.
ഒൻപത്, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്ന് വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. 2010 ജൂലൈ നാലിനായിരുന്നു പ്രഫസർ ടി.ജെ. ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്.