ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്.
മലയാളത്തിന്റെ മഹാനടന് തിലകന്, ബിജു മേനോന്, തമിഴ് നടന് അബ്ബാസ്, കലാഭവന്‍ മണി എന്നിവര്‍ക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്.
മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കുന്ന മകളുടെ റോള്‍ മഞ്ജു ഗംഭീരമാക്കി.
ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു.
മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരായിരുന്നു ചിത്രം നിര്‍മിച്ചത്.
അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ തിലകന് നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു.
എങ്കിലും അദ്ദേഹം സെറ്റില്‍ പറയുമായിരുന്നു ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള് എന്നെ കടത്തി വെട്ടിക്കളയും എന്ന്.
മുഴുവന്‍ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു.
മലയാള സിനിമയുടെ കാര്ന്നോര് എന്ന് വിശേഷിപ്പിക്കാവുന്ന നടന് തിലകനൊപ്പം മത്സരിച്ച് അഭിനയിച്ച മഞ്ജു വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറഞ്ഞത് മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടമായിരുന്നു എന്നും ടികെ രാജീവ് കുമാര്‍ പറയുന്നു.
അതേ സമയം നടന് ദിലീപും ആയുള്ള വാവഹ മോചനത്തിന് ശേഷം വീണ്ടും നായികാ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് മഞ്ജു വാര്യര്‍ എത്തിപ്പെട്ടതോടെ താരം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്.
ഇന്ന് മലയാളത്തിലും ഇതര ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍.