നെയ്യാറ്റിന്‍കര: ന െയ്യാറ്റിന്കര തൊഴുക്കലില്‍ യുകെജിക്കാരി കൃഷ്ണാര്ച്ചനയ്ക്കും മൂന്നാം ക്ലാസുകാരി കൃഷ്ണചന്ദ്രയ്ക്കും നാലാം ക്ലാസുകാരി കൃഷ്ണേശ്വരിക്കും വീട്ടുവളപ്പില്‍ നിന്നും കിട്ടിയ അണ്ണാൻ കുഞ്ഞ് അരുമയായി മാറിയിരിക്കുകയാണ്.
പറന്പില് ഞവരയില എടുക്കുന്നതിനിടയിലാണ് ഇവർക്ക് അണ്ണാൻ കുഞ്ഞിനെ കിട്ടിയത്. തുടർന്ന് മൂവരുംഅണ്ണാന് ഉമക്കുട്ടിയെന്ന പേരും സമ്മാനിച്ചു .
തുടക്കത്തില്‍ പാലാണ് അണ്ണാന്കുഞ്ഞിന് നല്‍കിയത്. ഓട്സ്, അരി, പയര്‍, ശര്‍ക്കര എന്നിവയെല്ലാം ഉമക്കുട്ടിക്ക് ഇഷ്ടമാണെന്ന് മൂന്നു കൂടപ്പിറപ്പുകളും പറയുന്നു.
മൂന്നു പേരുടെയും കൈകളിലും മടിയിലുമൊക്കെ ഓടിക്കളിക്കുന്ന ഉമക്കുട്ടി ഈ കുഞ്ഞുങ്ങളോട് നന്നായി ഇണങ്ങിക്കഴിഞ്ഞു. ഉമക്കുട്ടിയെ നിലത്ത് വച്ചാലും വീടിനു പുറത്തേയ്ക്കൊന്നും പോകാറില്ല.
മൂന്നുപേരും ചില കൂട്ടുകാരെ ഫോണില്‍ വിളിച്ച് ഉമക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ഉമക്കുട്ടിക്കായി ആകര്‍ഷകമായൊരു വിശ്രമപ്പെട്ടിയും കൂട്ടുകാര്‍ ഒരുക്കിയിട്ടുണ്ട്.