തൃശൂർ: നിലപാടുകളുടെ പേരിൽ പി.ടി. തോമസിനെ കല്ലെറിഞ്ഞവർ കോണ്ഗ്രസിലുമുണ്ടെന്നു ടി.എൻ. പ്രതാപൻ എംപി. മാനവസംസ്കൃതി ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം “ഓർമകളിൽ പി.ടി.’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനത്തിൽ നിലപാടുകൾ പ്രധാനമാണ്. നിലപാടെടുക്കുന്പോൾ താത്കാലികമായ കല്ലേറുകൾ ഉണ്ടാവാം. പക്ഷേ, നിലപാടിന് എന്നും ജനങ്ങളുടെ പിന്തുണയുണ്ടാവും.
പി.ടി. തോമസിന്റെ മരണം കേരളത്തെ അതു പഠിപ്പിച്ചുവെന്നും എംപി പറഞ്ഞു. കെ. ബാബു എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ. ടി.എസ്. മായാദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ അനിൽ അക്കര, സനീഷ് കുമാർ ജോസഫ് എംഎൽഎ, എൻ. ശ്രീകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, എം.പി. വിൻസന്റ്, ഡോ. അജിതൻ മേനോത്ത്, സുനിൽ ലാലൂർ, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.