മന്ത്രി എം.എം.മണിയല്ല സാക്ഷാൽ കാറൽമാർക്സ് വിചാരിച്ചാൽ പോലും അതിരപ്പിള്ളി പദ്ധതി വരില്ലെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ. അതിരപ്പിള്ളി പദ്ധതിക്കായി ട്രാൻസ്ഫോർമർ സ്ഥാപിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ.
എംഎം മണിയുടെ പ്രഖ്യാപനം എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതാപൻ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്ത സ്ഥലത്ത് എന്തു നിർമാണ പ്രവർത്തനമാണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രി നിയമസഭയെയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു.
യുഡിഎഫിലെ എല്ലാ കക്ഷികളും പദ്ധതി വേണ്ടെന്ന നിലപാടിലാണ്. പദ്ധതിക്കുവേണ്ടി വാദിച്ച മന്ത്രി ആര്യാടന്റെ അഭിപ്രായത്തോട് ഞങ്ങൾ പണ്ടേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സർക്കാരിന് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ല. ഞങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കിൽ പദ്ധതി അനുവദിക്കില്ല. പദ്ധതിക്കെതിരായുള്ള പോരാട്ടം തുടരും