എ​ന്‍റെ ജീ​വ​ന്‍ എ​ന്‍റെ പാ​ര്‍​ട്ടി​യാ​ണെന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍; തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോ​സ്റ്റ​റു​ക​ൾ


തൃ​ശൂ​ർ: എ​ന്‍റെ ജീ​വ​ന്‍ എ​ന്‍റെ പാ​ര്‍​ട്ടി​യാ​ണെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. എ​ന്നെ​പ്പോ​ലെ നി​സാ​ര​നാ​യ ഒ​രാ​ളെ നേ​താ​വാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പാ​ര്‍​ട്ടി എ​ന്ത് പ​റ​ഞ്ഞാ​ലും അ​നു​സ​രി​ക്കു​മെ​ന്നും പ്ര​താ​പ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ. തൃ​ശൂ​രി​ല്‍ ആ​ര് മ​ത്സ​രി​ച്ചാ​ലും ഒ​പ്പ​മു​ണ്ടാ​കു​ം. തൃ​ശൂ​രി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ താ​മ​ര വി​ജ​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൃശൂരിൽ വെറുതെയാകുന്നത് മൂന്നരലക്ഷം പോ​സ്റ്റ​റു​ക​ൾ
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ മു​ര​ളീ​ധ​ര​ൻ എ​ത്തി​യ​തോ​ടെ ടി.​എ​ൻ. പ്ര​താ​പ​ന് വേ​ണ്ടി എ​ഴു​തി​യ ചു​വ​രെ​ഴു​ത്തു​ക​ളെ​ല്ലാം മാ​യ്ക്ക​ണം എ​ന്ന സ്ഥി​തി​യാ​ണ്.

നേ​ര​ത്തെ പ​ല തെ​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​വ​സാ​ന നി​മി​ഷം സ്ഥാ​നാ​ർ​ഥി​ക​ൾ മാ​റു​ന്ന​തി​നെ തു​ട​ർ​ന്ന് ചു​വ​രെ​ഴു​ത്തു​ക​ൾ മാ​റ്റി​യെ​ഴു​തേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

മൂ​ന്ന​ര ല​ക്ഷം പോ​സ്റ്റ​റു​ക​ളാ​ണ് പ്ര​താ​പ​നാ​യി മ​ണ്ഡ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​ത്. ഇ​തും വെ​റു​തെ​യാ​യി. ബൂ​ത്തു​ക​ളി​ൽ പ്രവർത്തനത്തിനു തു​ക​യും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment