പട്ടിക്കാട്: വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന പാലക്കാട് ദേശീയപാതയും കുതിരാനും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപി നിരാഹാര സമരം നടത്തുന്നു. പട്ടിക്കാട് സെന്ററിൽ ഇന്ന് രാവിലെയാണ് സമരം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഇതുവരെ സ്ഥലത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്തില്ല. കേന്ദ്രം ആകട്ടെ സംസ്ഥാന താൽപര്യത്തെ അവഗണിക്കുകയും ചെയ്യുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ റോഡ് നിർമാണത്തിൽ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് സമരമെന്ന് ഡിസിസി പ്രസിഡന്റു കൂടിയായ ടി.എൻ. പ്രതാപൻ പറഞ്ഞു.