ടി.​എ​ൻ. ശേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ നീ​തി​പൂ​ർ​വ​ക​വു​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തിയെന്ന്  പിണറായി വിജയൻ


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ടി.​എ​ൻ ശേ​ഷ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വും ആ​ക​ണ​മെ​ന്നും അ​തി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്നു​മു​ള്ള നി​ല​പാ​ട് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ സ്വ​ത​ന്ത്ര​മാ​യ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യും അ​ധി​കാ​ര​ങ്ങ​ളും പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സ്ഥാ​പി​ച്ചെ​ടു​ത്തു. ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര​ത്തി​ൽ ക​ട​ന്നു ക​യ​റാ​നും പ്ര​വ​ർ​ത്ത​ന​ത്തെ സ്വാ​ധീ​നി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം നി​ർ​ഭ​യ​മാ​യി ചെ​റു​ത്തു നി​ന്നു. ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക് ടി.​എ​ൻ ശേ​ഷ​ൻ മാ​തൃ​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Related posts