പ്രതാപത്തോടെ പ്രതാപന് പകരം മുരളീധരൻ; തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുതി ടി. എൻ. പ്രതാപൻ

തൃ​ശൂ​ർ: കെ. ​മു​ര​ളീ​ധ​ര​നു വേ​ണ്ടി തൃ​ശൂ​രി​ൽ ചു​വ​രെ​ഴു​തി സി​റ്റിം​ഗ് എം​പി ടി. ​എ​ൻ പ്ര​താ​പ​ൻ. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു ചു​വ​രെ​ഴു​ത്ത്.​തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ കെ.​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പ് ത​ന്നെ പ്ര​താ​പ​ന്‍ മു​ര​ളീ​ധ​ര​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ കെ.​മു​ര​ളീ​ധ​ര​ൻ നാ​ളെ രാ​വി​ലെ തൃ​ശൂ​രി​ലെ​ത്തും.

സി​റ്റിം​ഗ് എം​പി​യാ​യ പ്ര​താ​പ​ൻ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. 150ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​താ​പ​ന് വേ​ണ്ടി ചു​വ​രെ​ഴു​തി​യി​രു​ന്നു. മൂ​ന്ന​ര​ല​ക്ഷം പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചു. ബൂ​ത്തു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ഫ​ണ്ടും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് സെ​ന്‍​ട്ര​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​ന്ന് രാ​വി​ലെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് മാ​റ്റം. പ്ര​താ​പ​ന് വേ​ണ്ടി​യു​ള്ള ചു​വ​രെ​ഴു​ത്തു​ക​ള്‍ മാ​യ്ക്കാ​ന്‍ തൃ​ശൂ​ര്‍ ഡി​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment