തൃശൂർ: തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും കോൺഗ്രസ് നേതാവ് ടി. എൻ പ്രതാപനെതിരേ പോസ്റ്റർ. ‘തൃശൂർ ജില്ലയിൽ കോൺഗ്രസിനെ നശിപ്പിച്ച ടിഎൻ പ്രതാപനെയും എംപി വിൻസെന്റിനേയും അനിൽ അക്കരയെയും അടിച്ചുപുറത്താക്കുക’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതാപനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്നും പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആർഎസ്എസ് ഏജന്റാണ് പ്രതാപനെന്നും പോസ്റ്ററിൽ പ്രതിപാദിക്കുന്നു. സേവ് കോൺഗ്രസ് ഫോറെ തൃശൂർ എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതേസമയം, തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി ഇന്ന് തൃശൂരിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേള്‍ക്കും.