കാലിത്തൊഴുത്തില്‍ നിന്ന് കോടതിയിലേക്ക് ! ദുരിതകരമായ സാഹചര്യത്തില്‍ നിന്ന് പഠിച്ച് ന്യായാധിപയായ യുവതിയുടെ കഥ…

പഠിക്കാന്‍ സൗകര്യമില്ല എന്ന പരാതി പറയുന്നവര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള സോണല്‍ ശര്‍മയുടെ കഥയൊന്ന് അറിയണം. വെളുപ്പിനെ നാലുമണിക്ക് അവള്‍ അച്ഛനൊപ്പം ഉണരും.

പാല്‍ കറക്കാനും ചാണകം കോരാനും കറന്ന പാല്‍ വീടുകളില്‍ എത്തിക്കാനും അവള്‍ അച്ഛനെ സഹായിച്ചു. ഇതിനിടയില്‍ പഠിക്കാനും അവള്‍ സമയം കണ്ടെത്തി.

വിലകൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകള്‍ ചെലവിട്ട് പുസ്തകത്തില്‍ നിന്ന് നോട്ടുബുക്കിലേക്ക് പ്രധാന ഭാഗമെല്ലാം പകര്‍ത്തി എഴുതുമായിരുന്നു.

ലൈബ്രറിയില്‍ മണിക്കൂറുകളോളം ചെലവഴിക്കാന്‍ സൈക്കിള്‍ ചവിട്ടി നേരത്തെ കോളജില്‍ എത്തുമായിരുന്നു. തൊഴുത്തില്‍ എണ്ണ കാനുകള്‍ ചേര്‍ത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം.


ഒരിക്കല്‍ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല. എന്നിട്ടും ബിഎക്കും എല്‍എല്‍ബിക്കും എല്‍എല്‍എമ്മിനും ഒന്നാം സ്ഥാനമായിരുന്നു.

2018 -ലെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ ആദ്യശ്രമത്തില്‍ പാസായി. ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷം ഇപ്പോള്‍ സോണല്‍ സെഷന്‍സ് കോടതിയില്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായി ചുമതലയേക്കുകയാണ്.


എന്റെ ഓര്‍മ വച്ച കാലം മുതല്‍ അച്ഛന്‍ കഷ്ടപ്പെടുകയാണ്. തന്റെ ദിനചര്യയില്‍ നിന്ന് ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തില്ല. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി അദ്ദേഹം പലതവണ വായ്പയെടുത്തിട്ടുണ്ട്. ഇനി അച്ഛന് വിശ്രമിക്കാം. അവര്‍ക്ക് സുഖപ്രദമായ ഒരു ജീവിതം നല്‍കാന്‍ എനിക്ക് ഇന്ന് കഴിയും” സോണല്‍ പറഞ്ഞു.

Related posts

Leave a Comment