വിശന്ന് വയറ് കത്തിക്കരിഞ്ഞാൽ പിന്നെ എന്താണ് ചെയ്യുക എന്നൊന്നും പറയാൻ പറ്റില്ല. ഈ സമയത്ത് നമ്മൾക്കൊപ്പം ഒരാൾകൂടി ഉണ്ടെങ്കിൽ എന്തു സാഹസികതയും കാണിക്കാൻ നമ്മളൊരുക്കമാണ്. അതിനൊരു ഉദാഹരണമെന്ന നിലയിൽ വിശന്നു വലഞ്ഞ ഒരു കുഞ്ഞ് ഭക്ഷണം കണ്ടുപിടിക്കുന്നതിനായി വീട്ടിലെ വളർത്തുനായയുടെ പുറത്തു കയറി ഫ്രിഡ്ജിൽ പരതുന്ന രസകരമായ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.
കുട്ടി വളർത്തു നായയുടെ പുറത്തു കയറി നിൽക്കാൻ പാടുപെടുന്നതാണ് വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്. ബാലൻസ് ചെയ്ത് നിന്ന് കുറച്ചു സമയത്തിനു ശേഷം ഫ്രിഡ്ജിന്റെ വാതിൽ തുറക്കുകയായിരുന്നു. പിന്നീട് വിജയകരമായി ശ്രമം പൂർത്തിയാക്കിയാണ് ഈ കുട്ടി നായയുടെ പുറത്തു നിന്നും താഴേക്കു ഇറങ്ങുന്നത്.
40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് 57 മില്യണ്‍ തവണയാണ് ആളുകൾ കണ്ടത്. ഈ കുട്ടിയേയും നായയേയും അഭിനന്ദിക്കുന്നുമുണ്ട് ചിലർ.