കുമരകം: പണിമുടക്ക് ദിനത്തിൽ കള്ള് നല്കിയില്ല. ഷാപ്പ് ജീവനക്കാരനു ചുറ്റികയ്ക്ക് അടിയേറ്റു. തിരുവാർപ്പ് കൊച്ചു പാലം ഷാപ്പിലെ ജീവനക്കാരൻ കിളിരൂർ തന്പിത്തറ മോഹനനാ(60)ണ് ചുറ്റികയ്ക്കുള്ള അടിയേറ്റ് കയ്യിലെ എല്ല് ഒടിഞ്ഞത്.
സംഭവത്തിൽ മോഹനനെ മർദിച്ച തിരുവാർപ്പ് മാധവശേരി ശിശുപാലനെ (56) കുമരകം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഷാപ്പിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങിയ മോഹനനെ കൊച്ചു പാലത്തിനു സമീപം കാത്തു നിന്ന് ശിശുപാലൻ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുമരകം പോലീസ് പറഞ്ഞു.