ഒ​രു വ​ർ​ഷം കാലാവധിയുള്ള കു​പ്പിക്കള്ള് പു​റ​ത്തി​റ​ക്കുമെന്ന് കേ​ര​ള ടോ​ഡി ബോ​ർ​ഡ് 

കൊ​ല്ലം: ഒ​രുവ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള കു​പ്പിക്ക​ള്ള് വി​പ​ണി​യി​ൽ ഇ​റ​ക്കാ​ൻ കേ​ര​ള ടോ​ഡി ബോ​ർ​ഡ് നീ​ക്കം തു​ട​ങ്ങി. ബി​യ​ർ കു​പ്പി മാ​തൃ​ക​യി​ൽ പ്രീ​മി​യം ബ്രാ​ൻ​ഡാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തു​വ​ഴി കള്ള് വില്പനയുടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കാനും കൂ​ടു​ത​ൽ തൊ​ഴി​ലവ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ.

‌നി​ല​വി​ൽ ല​ഭ്യ​മാ​യ കു​പ്പിക്ക​ള്ള് മൂ​ന്ന് ദി​വ​സം മാ​ത്ര​മേ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​ത് ക​ഴി​ഞ്ഞാ​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റും.​ ഇതിനുപകരം ത​ന​താ​യ മ​ണ​ത്തി​ലും രു​ചി​യി​ലും വീ​ര്യ​ത്തി​ലും ഒ​ട്ടും വി​ട്ടു​വീ​ഴ്ചചെ​യ്യാ​തെ 12 മാ​സം വ​രെ കേടു കൂടാതിരിക്കുന്ന ബ​യോ​ടെ​ക് രീ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ടോഡി ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ബി​യ​ർ കു​പ്പി മാ​തൃ​ക​യി​ൽ വി​വി​ധ അ​ള​വു​ക​ളി​ൽ ക​ള്ള് നൽകും. ക​ള്ള് ഷാ​പ്പു​ക​ളി​ൽ മാ​ത്ര​മാ​യി​രി​​ക്കി​ല്ല വി​ല്പന. വാ​ണി​ജ്യ വി​പ​ണി​ക​ളി​ൽ കൂ​ടി കു​പ്പിക്ക​ള്ള് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ബോ​ർ​ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​കം ഔ​ട്ട് ലെ​റ്റു​ക​ൾ തു​റ​ന്ന് വി​പ​ണി​യി​ൽ ത​രം​ഗ​മാ​യി മാ​റാ​നു​ള്ള ല​ക്ഷ്യ​വും ബോ​ർ​ഡി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​യ​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും ബോ​ർ​ഡ് തീ​രു​മാ​നം എ​ടു​ക്കു​ക.

ക​ള​മ​ശേ​രി​യി​ലെ കി​ൻ​ഫ്ര ബ​യോ ടെ​ക്നോ​ള​ജി ഇ​ൻ​കു​ബേ​ഷ​ൻ സെന്‍ററി​ലെ സ്കോ​പ്പ് ഫു​ൾ ബ​യോ റി​സ​ർ​ച്ച് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം കു​പ്പിക്ക​ള്ള് വി​ക​സി​പ്പി​ച്ചെ​ടു​ത്തിട്ടുണ്ട്. ടോ​ഡി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത് പ​രി​ശോ​ധി​ച്ച് രു​ചി​യും ഗു​ണ​മേ​ന്മ​യും ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. മ​ധു​രക്ക​ള്ളിന്‍റെ ത​ന​താ​യ രു​ചി​ക്ക് അ​ൽ​പ്പം പോ​ലും വ്യ​ത്യാ​സം ഇ​ല്ലാ​തെ​യാ​ണ് ഇ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇ​വ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മതീ​രു​മാ​നം എ​ടു​ക്കു​ക. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യ​വും ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment