തുറവൂർ: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചു പൂട്ടേണ്ട കള്ളുഷാപ്പുകളെ സംരക്ഷിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരുടെ കള്ളക്കള്ളി. ദേശിയ പാതയിൽനിന്നും സംസ്ഥാന പാതയിൽനിന്നും 500 മീറ്റർ ദൂരപരിധിക്കുള്ളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന ഉത്തരവ് മറികടക്കാൻ ഉദ്യോഗസ്ഥർ അളവിൽ തട്ടിപ്പ് കാണിക്കുന്നതായാണ് ആരോപണം.
500 മീറ്റർ പരിധിക്കുള്ളിലെ കള്ളുഷാപ്പുകളുടെ ഗേറ്റ് മാറ്റി സ്ഥാപിച്ചും, സംരക്ഷണ മതിലുകൾ വളച്ചുകെട്ടിയും നിയമം മറികടക്കുവാനുള്ള വഴിയാണ് ഉദ്യോഗസ്ഥർ ന ൽകു ന്നത്.
തുറവൂർ കവലയ്ക്ക് കിഴക്കുഭാഗത്തായി 400 മീറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു കള്ള് ഷാപ്പ് അടച്ചുപൂട്ടാതിരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരും ഷാപ്പ് ഉടമകളും പെടാപ്പാട് പെടുകയാണ്. ദേശിയ സംസ്ഥാന പാതയിൽനിന്ന് 500 മീറ്റർ പരിധിക്കുള്ളിലെ മുഴുവൻ മദ്യശാലകളും അടച്ചു പൂട്ടുന്നതിന് പകരം ദേശിയ പാതാ യും മദ്യശാലയുടെ ഗേറ്റുമായുള്ള ദൂരം അളന്ന് നിയമം മറികടക്കുവാനുള്ള നീക്കമാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നത്.
സുപ്രിം കോടതിവിധിഎക്സൈസ് ഉദ്യോഗസ്ഥർക്ക് വൻതോതിൽ പണം ഉണ്ടാക്കുവാനുള്ള മാർഗമായി മാറ്റിയിരിക്കുകയാണെന്നും ആരോപണം ഉണ്ട്. സംസ്ഥാന ഹൈവേകളായപള്ളിത്തോട് പന്പാ പാതയുടേയുംചേർത്തല അരുക്കുറ്റി പാതയുടേയും 500 മീറ്റർ പരിധിക്കുള്ളിലെ മദ്യശാലകൾ അടച്ചു പൂട്ടുവാനുള്ള നടപടി ഇതുവരേയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.