കൊല്ലം: ജില്ലയിൽ ഇന്നു മുതൽ കൂടുതൽ കള്ളുഷാപ്പുകൾ പ്രവർത്തിച്ചു തുടങ്ങും.ഇന്നലെ 13 ഷാപ്പുകളാണ് തുറന്നത്.പാലക്കാട്ടുനിന്നുള്ള കള്ളിന്റെ വരവ് തുടങ്ങിയതോടെയാണ് ഷാപ്പുകൾ തുറന്നത്. ഇന്നലെ 1200 ലിറ്ററോളം കള്ളെത്തിയിരുന്നു.
ഒന്നരലിറ്റർ വീതമാണ് വില്പന. ഒരു മണിക്കൂറിനുളളിൽ തന്നെ കള്ള് തീരുകയും ഷാപ്പുകൾ അടയ്ക്കുകയുമായിരുന്നു. ഇന്ന് കൂടുതൽ പേർക്ക് പെർമിറ്റ് ലഭിക്കും.കരുനാഗപ്പള്ളി റെയ്ഞ്ചിൽ 15 ഷാപ്പുകളാണ് പെർമിറ്റിന് അപേക്ഷിച്ചിട്ടുള്ളത്.
അവരിൽ മിക്കവർക്കും ഇന്ന് പെർമിറ്റ് കിട്ടും. അതോടെജില്ലയിലേക്ക് കൊണ്ടുവരുന്ന കള്ളിന്റെ അളവും കുടും. അതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരുന്ന കള്ള് എക്സൈസ് സർക്കിൾ ഓഫീസുകളിൽ സാമ്പിൾ പരിശോധന നടത്തിയ ശേഷമെ ഷാപ്പുകളിലെത്തിക്കുകയുള്ളു.
ഇന്ന് കൂടുതൽ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിനാൽ എക്സൈസ് സംഘം കർശന നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിച്ച് ലോക്ക് ഡൗൺ നിയന്ത്രണം പാലിച്ചാണ് ആവശ്യക്കാർ എത്തുന്നത്. ജില്ലയിൽ ലൈസൻസുള്ള 32 ഷാപ്പുകൾക്കും പെർമിറ്റ് ലഭിക്കുന്നതോടെ പാലക്കാട്ടു നിന്ന് ജില്ലയിൽ വൻതോതിൽ കള്ളെത്തും.