
കൊഴിഞ്ഞാന്പാറ : അതിഥി തൊഴിലാളിക ളെ കള്ളുവ്യവസായ മേഖലയിൽ നിന്നും ഒഴിവാക്കി നിലവിൽ പ്രവർത്തിച്ചു വരുന്നവർക്ക് തൊഴിൽ സംരക്ഷണവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിവേദനം.
ചിറ്റൂർ റെയ്ഞ്ച് ചെത്തുതൊഴിലാളി കൂട്ടായ്മയാണ് നിവേദനം നൽകിയിരിക്കുന്നത്. 1300 പേർ നിലവിൽ അബ്കാരി നിയമ വ്യവസ്ഥയ്ക്കു വിധേയമായി നിബന്ധനകളോടെ ജോലി ചെയ്തു വരികയാണ്.
പരിചയസന്പന്നരായ തൊഴിലാളികൾ 25 വർഷത്തിലധികമായി തോപ്പുകളിൽ കുടിൽ കെട്ടി താമസിച്ചു വരുന്നുമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ല കളിലും ഈ മേഖല പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുകയാണ്. നിലവിലുള്ളവർക്കു പോലും തൊഴിലില്ലാത്ത സാഹചര്യവും നിലവിലുണ്ട്.
ഇപ്പോൾ കള്ളുവ്യവസായ ക്ഷേമനിധി പോലുമില്ല. ലൈസൻസി ,മാനേജ്മെന്റ് എന്നിവരുടെ സാന്പത്തിക ലാഭത്തിനു വേണ്ടി റജിസ്ട്രേഷൻ നിർത്തി വെച്ചിരിക്കുകയാണ് .
ഇപ്പോൾ ചെത്ത് തൊഴിൽ ഉപജീവനമാക്കി ജോലി ചെയ്യുന്നവരെ കൂട്ടത്തോടെ ഒഴിവാക്കി അതിഥി തൊഴി ലാ ളി ക ളെ ഉപയോഗിക്കാൻ തൊഴിലുടമകൾ മുന്നോട്ടുവന്നിരിക്കുകയാണ്.
അയൽ സംസ്ഥാനത്തു നിന്നും തൊഴിലാളി ക ളെ കുറഞ്ഞ വേതനത്തിന് എത്തിക്കുകയും ഇതുമൂലം പരന്പരാഗത തൊഴിലാ ളി തകർക്കാനും ഉള്ള ഗൂഡ ശ്രമം വെളിപ്പെട്ടിരിക്കുകയാണ്.
ഇക്കാരണത്താൽ തന്നെ അതിഥി തൊഴിലാളികളെ ചെത്തുതൊഴൽ മേഖയിൽ തിരുകി കയറ്റുന്നത് തടയേണ്ടതായിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നു.
നിലവിലെ സേവനതൊഴിലുടമകൾ ക്ഷേമനിധി ബോർഡി നിർവീര്യമാക്കി ചെത്തുതൊഴിലാളികളെ വഴിയാധാരമാക്കുന്ന ഗുഡ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് ചെത്തുതൊഴിലാളി കൂട്ടായ്മ സപ്യുട്ടി കമ്മിഷണർക്ക് നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും ചെത്തുതൊഴിലിനെത്തിയവരെ തൊഴിലാളി കൂട്ടായ്മ സംഘടിച്ച് തിരിച്ചുവിട്ടിരുന്നു. ഇതിനു ശേഷം തൊഴി ലാ ളി ക ൾ മീനാക്ഷി പുരത്ത് യോഗം ചേർന്ന് അന്യസംസ്ഥാന തൊഴിലാളികളെ തടയാൻ നടപടികളുമായി മുന്നോട്ടു പോവാനും തീരുമാനിച്ചിരുന്നു.