കണ്ണൂരിൽ ലേ​ല​ന​ട​പ​ടി​ക​ൾ ന​ട​ന്നി​ല്ല; ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ന്നി​ല്ല; സംസ്ഥാനത്തെ ഭൂരിഭാഗം ഷാപ്പുകളും അടഞ്ഞുതന്നെ


ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ ക​ള്ളു​ഷാ​പ്പു​ക​ൾ ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ക​ണ്ണൂ​രി​ലെ ഷാ​പ്പു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ലെ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ്ര​ധാ​ന ത​ട​സം . കൂ​ടാ​തെ ക​ള്ളി​ന്‍റെ ല​ഭ്യ​ത കു​റ​വും ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​താ​യി ഷാ​പ്പ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ജി​ല്ല​യി​ലെ ക​ള്ള് ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തെ​ങ്ങ് ഒ​രു​ക്കു​വാ​ൻ സ​മ​യം ല​ഭി​ക്കാ​ത്ത​താ​ണ് ക​ള്ളി​ന്‍റെ ല​ഭ്യ​ത കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. ജി​ല്ല​യി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ള്ള് ചെ​ത്തി​യെ​ടു​ക്കു​ന്ന സം​വി​ധാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​പ്പി​ലെ തെ​ങ്ങി​ൻ കു​ല​ക​ൾ അ​ഴി​ച്ചി​ടു​ക​യും കു​ടം എ​ടു​ത്തു മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ പൂ​ർ​വ​സ്ഥി​തി​യാ​ക്കി​യി​ട്ട് നാ​ലു ദി​വ​സം മാ​ത്ര​മേ ആ​യു​ള്ളൂ. ഇ​നി പ​ഴ​യ​പ​ടി ക​ള്ള് ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് നാ​റാ​ത്തെ ക​ള്ള് ചെ​ത്തു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

പാ​ല​ക്കാ​ട്ട് നി​ന്നു ജി​ല്ല​യി​ൽ ക​ള​ള് എ​ത്താ​റു​ണ്ടെ​ങ്കി​ലും ല​ഭ്യ​തക്കു​റ​വ് കാ​ര​ണം അ​തി​ന്‍റെ വ​ര​വ് പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ 385 ക​ള്ളു​ഷാ​പ്പ​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment