തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരേ കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. വിധി ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നതാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്തതും ജുഡീഷറിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇതെന്നും സുധീരൻ പറഞ്ഞു.
നഗരസ്വഭാവമുള്ള പ്രദേശങ്ങളിലെ പാതയോര മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് നേരത്തെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയാണ് കള്ളുഷാപ്പുകൾക്കും കോടതി ഇന്ന് ബാധകമാക്കിയത്.