കറുകച്ചാല്‍: മോഷണശേഷം ദാഹം തീര്‍ക്കാന്‍ കള്ളന്മാര് കള്ളും അടിച്ചുമാറ്റി. മാന്തുരുത്തിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ മോഷണം നടത്തിയ കള്ളന്മാരാണ് സമീപത്തുണ്ടായിരുന്ന പനയില്‍നിന്ന് കള്ളും മോഷ്ടിച്ചത്. മാന്തുരുത്തി നെല്ലിമൂട്ടില്‍ പുഷ്പാ തങ്കപ്പന്റെ കടയില്‍നിന്നാണ് കഴിഞ്ഞദിവസം രാത്രി 12,000 രൂപയുടെ സിഗരറ്റും 600 രൂപയും മോഷ്ടിച്ചത്. മോഷണശേഷം സമീപത്തുനിന്ന പനയില്‍നിന്നും ഒരു മാട്ടം കള്ളും ഇവര്‍ മോഷ്ടിച്ചു.
സംഭവത്തെപ്പറ്റി കറുകച്ചാല്‍ പോലീസില്‍ പരാതി നല്കി. കഴിഞ്ഞയാഴ്ച ചമ്പക്കര പള്ളിപ്പടിക്കു സമീപം ഒരു കടയിലും മോഷണം നടന്നിരുന്നു. കങ്ങഴ, മാന്തുരുത്തി, നെടുംകുന്നം, പനയമ്പാല തുടങ്ങിയ പ്രദേശങ്ങളില്‍ മോഷണശല്യം വര്‍ധിച്ചുവരുന്നതായി പറയുന്നു.