തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രത്യക്ഷസമരത്തിനൊരുങ്ങി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകര്‍ക്കുമെന്നാണ് വിമര്‍ശനം.
ഇതിനെതിരേ വെള്ളിയാഴ്ച പ്രാദേശികതലത്തില്‍ സമരം നടത്തും. അടുത്തമാസം 11ന് സംസ്ഥാന കണ്വെന്ഷന് വിളിച്ച് ചേര്‍ക്കാനും തീരുമാനമായി.
പരമ്പരാഗതമായി പിന്തുടര്‍ന്നുപോരുന്ന രീതികളെ തകിടം മറിക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് എഐടിയുസിയുടെ വിമര്‍ശനം. അംഗീകൃതമായ ചെത്ത് തൊഴിലാളികള്‍ക്ക് മാത്രമാണ് കള്ള് ചെത്താന്‍ അവകാശമുള്ളത്.
ബാര്‍ ഹോട്ടലുകള്‍ക്ക് കള്ള് ചെത്തി വിൽക്കാൻ അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും വിമര്‍ശനമുണ്ട്.
2500ഓളം കള്ള് ഷാപ്പുകള്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടെ പൂട്ടിപ്പോയിട്ടുണ്ട്. ഇത് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പരാതിയുണ്ട്.ടോഡി ബോര്‍ഡിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്.