ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിക്കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കിൽ കള്ളുഷാപ്പുകളുടെ ദൂരപരിധി പ്രശ്നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു.കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.
അന്തിക്കള്ളിന് മധുരമല്ലേ..! കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൂടെയെന്ന് സുപ്രീം കോടതി; കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും
