തൃപ്രയാർ: പാലക്കാട്ടുനിന്ന് വാടാനപ്പള്ളി റേഞ്ചിലേക്കു കൊണ്ട് വരുന്ന കള്ള് ഏപ്രിൽ ഒന്നു മുതൽ തടയുമെന്ന് ഐ എൻടിയുസി, എഐടിയുസി, ബിഎംഎസ് സംയുക്ത യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വാടാനപ്പള്ളി റേഞ്ചിലെ കരാറുകാരുടെ തൊഴിൽ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. മുരിയാംതോടുള്ള കരാറുകാരന്റെ ഓഫിസിന് മുന്നിൽ രാവിലെ 8.30ന് തടയും. പാലക്കാട് നിന്ന് ആയിരത്തോളം ലിറ്റർ കള്ളാണ് വാടാനപ്പള്ളി റേഞ്ചിൽ വില്ക്കാൻ കൊണ്ടുവരുന്നത്.
മൊത്തം 54 ഷാപ്പുകളിൽ തുറന്ന് പ്രവർത്തിക്കുന്ന 52 ഷാപ്പുകളിൽ ഇപ്പോൾ 200 ചെത്ത് തൊഴിലാളികളാണുള്ളത്- ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംയുക്ത യൂണിയൻ ഭാരവാഹികളായ് വി.ആർ.വിജയൻ, എ.ബി.സജീവൻ, വി.കെ.ജയപ്രകാശൻ, കെ.വി.ശിവരാമൻ എന്നിവർ പങ്കെടുത്തു.