വെസ്റ്റ് ആഫ്രിക്കയിലെ ടോഗോ അത്ഭുതങ്ങൾ..!   എ​ങ്ങി​നെ​യാ​ണ് അ​വ​ർ അ​ത്ഭു​തം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നമ്മുടെ ഭരണകർത്താക്കൾ നോ​ക്കി​യി​രു​ന്നെ​ങ്കി​ൽ…

 

വെ​സ്റ്റ് ആ​ഫ്രി​ക്ക​യി​ലെ ടോ​ഗോ എ​ന്ന ചെ​റു രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​ണ്… അ​റ്റ്ലാ​ന്‍റി​ക് ഓ​ഷ്യ​നി​ൽ​പ്പെ​ട്ട, ഗ​ൾ​ഫ് ഓ​ഫ് ഗി​നി​യ എ​ന്ന ക​ട​ലി​ടു​ക്കി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ചെ​റു രാ​ജ്യ​മാ​ണി​ത്…

ഫ്രാ​ൻ​സി​ൽ​നി​ന്ന് ഈ ​രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​ത് അ​റു​പ​തു​ക​ളി​ലാ​ണ്… കാ​ലാ​വ​സ്ഥ​യി​ലും ഭൂ​പ്ര​കൃ​തി​യി​ലും കേ​ര​ള​ത്തി​നോ​ട് വ​ള​രെ​യ​ധി​കം സാ​മ്യ​മു​ള്ള സ്ഥ​ല​മാ​ണി​ത്…

വ​ലി​യ ഫാ​ക്ട​റി​ക​ളോ, മ​റ്റു കാ​ര്യ​മാ​യ ഉ​ത്പാ​ദ​ന​മോ ഇ​ല്ലാ​ത്ത ഈ ​രാ​ജ്യ​ത്തെ പ്ര​ധാ​ന​വ​രു​മാ​നം കൃ​ഷി​യും മീ​ൻ​പി​ടി​ത്ത​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ച്ച​വ​ട​വു​മാ​ണ്..

പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം വ​ള​രെ താ​ഴ്ന്ന​താ​ണെ​ങ്കി​ലും ആ ​നാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ൾ അ​തി​ശ​യ​മാ​ണ് തോ​ന്നി​യ​ത്… ടോ​ഗോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ലോ​മേ​യു​ടെ ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ പോ​കു​പ്പോ​ൾ പ​ല​തും വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​ക​ളാ​ണ്…

വൃ​ത്തി​യു​ള്ള പൊ​ട്ടി​പ്പൊ​ളി​യാ​ത്ത റോ​ഡു​ക​ളും കാ​ൽ​ന​ട​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശാ​ല​മാ​യ ന​ട​പ്പാ​ത​ക​ളും വെ​ള്ള​പ്പൊ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഓ​ട​ക​ളും മാ​ലി​ന്യം പോ​യി​ട്ട് ഒ​രു ക​ട​ലാ​സി​ന്‍റെ ക​ഷ​ണം പോ​ലു​മി​ല്ലാ​ത്ത തെ​രു​വീ​ഥി​ക​ളും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്…

തെ​രു​വ് പ​ട്ടി​ക​ളി​ല്ലാ​ത്ത വ​ഴി​ക​ളും ന​ഗ​ര​പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളും… മൂ​ക്കു​പൊ​ത്താ​തെ ഏ​തു വ​ഴി​യി​ൽ കൂ​ടി​യും സ​ഞ്ച​രി​ക്കാം… മ​ല മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന്‍റെ മ​ണ​മോ, വ​ഴി​യ​രി​കി​ലെ തു​പ്പ​ല​ഭി​ഷേ​ക​മോ ഒ​ന്നും എ​വി​ടേ​യു​മി​ല്ല…

രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​കു​മ്പോ​ൾ ത​ലേ​ദി​വ​സ​ത്തെ മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി, ആ​ദ്യം കാ​ണു​ന്ന മൂ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന ആ​ളു​ക​ളെ​യും ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല…

ചെ​റു​ക​വ​ല​ക​ൾ​പോ​ലും സി​ഗ്ന​ലു​ക​ൾ​കൊ​ണ്ട് നി​യ​ന്ത്രി​ച്ചി​ക്കു​ന്നു… ടൂ​വീ​ല​റു​ക​ൾ ടാ​ക്സി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​നാ​ട്ടി​ൽ, ആ​യി​രി​ക്ക​ണ​ക്കി​ന് വ​ണ്ടി​ക​ൾ എ​പ്പോ​ഴും റോ​ഡി​ൽ കാ​ണാം…

അ​നാ​വ​ശ്യ​മാ​യ ഹോ​ണ​ടി​യോ, ഇ​ട​യ്ക്കു​ള്ള കു​ത്തി​ക്കേ​റ്റ​മോ ഇ​ല്ലാ​തെ കൃ​ത്യ​മാ​യി റോ​ഡി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് ആ​ളു​ക​ൾ വ​ണ്ടി​യോ​ടി​ക്കു​ന്നു…

കൈ​ക്കൂ​ലി​യും ക​മ്മീ​ഷ​നു​മെ​ല്ലാം എ​ല്ലാ രാ​ജ്യ​ത്തെ​പോ​ലെ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും മൊ​ത്ത​മാ​യി വി​ഴു​ങ്ങു​ന്ന സ്വ​ഭാ​വ​ക്കാ​ർ ഇ​വി​ടെ കു​റ​വാ​ണ്… ഹ​ർ​ത്താ​ൽ എ​ന്ന ആ​ഘോ​ഷ​ത്തെ​പ്പ​റ്റി ഇ​വ​ർ കേ​ട്ടി​ട്ടേ​യി​ല്ല​ത്രെ…

മ​ദ്യ​ത്തി​നാ​യി പാ​വ​പ്പെ​ട്ട​വ​രെ, ബീ​വ​റേ​ജു​ക​ളു​ടെ മു​ന്നി​ൽ നീ​ണ്ട​വ​രി​യി​ൽ നി​ർ​ത്തു​ന്ന​തി​നു​പ​ക​രം, മ​ദ്യം പെ​ട്ടി​ക്ക​ട​ക​ളി​ൽ പോ​ലും വി​ൽ​ക്ക​പ്പെ​ടു​ന്നു… അ​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് മ​ദ്യ​ത്തോ​ടു​ള്ള ആ​ർ​ത്തി​യും കു​റ​യു​ന്നു…

മ​ദ്യം വി​ഷ​മാ​ണെ​ന്നും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്നും എ​ല്ലാ​യി​ട​ത്തും എ​ഴു​തി വെ​ച്ച്, അ​തേ മ​ദ്യ​വി​ൽ​പ്പ​ന സ​ർ​ക്കാ​രി​ന്‍റെ കു​ത്തു​ക​യാ​ക്കു​ന്ന​തും ഇ​വി​ടെ കാ​ണാ​ൻ പ​റ്റി​യി​ല്ല…

വ​ഴി​യ​രി​കി​ൽ ഉ​പ​യോ​ഗി​ച്ച ചെ​രു​പ്പും വ​സ്ത്ര​ങ്ങ​ളും ബെ​ൽ​റ്റ്, ബാ​ഗ് മു​ത​ലാ​യ​വും വി​ൽ​ക്കു​ന്ന ക​ട​ക​ൾ ധാ​രാ​ള​മാ​യി കാ​ണാം…

ജ​ന​ങ്ങ​ളി​ൽ ഏ​റെ​പ്പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച ഈ​മാ​തി​രി​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ്… ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടി​ലു​ള്ള ഭം​ഗി​യോ, നി​റ​മോ ഒ​ന്നു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ…

എ​ന്നാ​ൽ വൃ​ത്തി​യു​ടെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും എ​ളി​മ​യു​ടെ​യും കാ​ര്യ​ത്തി​ൽ എ​ത്ര​യോ മു​ന്നി​ലാ​ണ്… അ​വ​ര​വ​രു​ടെ കാ​ര്യ​ങ്ങ​ൾ മാ​ത്രം നോ​ക്കി, അ​ധ്വാ​നി​ച്ച് ഉ​ണ്ടാ​ക്കു​ന്ന ചെ​റു​സ​മ്പ​ത്തു​കൊ​ണ്ട്, സ​ന്തോ​ഷ​മാ​യി ജീ​വി​ക്കു​ന്ന​വ​ർ…

ടി​വി ചാ​ന​ലി​ലും യൂ​ട്യൂ​ബി​ലു​മി​രു​ന്ന് വി​ഷം ചീ​റ്റി, പ​ര​ദൂ​ഷ​ണ​മു​ണ്ടാ​ക്കി കാ​ശു​ണ്ടാ​ക്കു​ന്ന​വ​രെ​യും ഇ​ല്ലാ​ത്ത വാ​ർ​ത്ത​യു​ണ്ടാ​ക്കി ബ്രേ​ക്കിം​ഗ് ന്യൂ​സ് ആ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും ഇ​വി​ടെ കാ​ണി​ല്ല…

ഒ​രു കാ​ര്യ​ത്തി​ലും ഈ ​നാ​ട്ടി​ലു​ള്ള​വ​രും ഗ​വ​ൺ​മെ​ന്‍റും ഒ​ന്നാ​മ​തെ​ന്നോ, ര​ണ്ടാ​മ​തെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്നേ​യി​ല്ല…ഈ ​രാ​ജ്യ​ത്തെ​പ്പ​റ്റി ലോ​ക​ത്തി​ന് വ​ലി​യ അ​റി​വൊ​ന്നു​മി​ല്ല…

എ​ങ്കി​ലും ഉ​ള്ള​തു​കൊ​ണ്ട് മ​നഃ​സ​മാ​ധാ​ന​ത്തോ​ടെ വ​ലി​യ ക​ട​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന ഒ​രു നാ​ടും ജ​ന​വി​ഭാ​ഗ​വും… ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി ക​ട​മെ​ടു​ത്ത്, വീ​ണ്ടും ക​ട​ത്തി​നു​വേ​ണ്ടി കൈ​കാ​ലി​ട്ട​ടി​ക്കു​ന്ന, ചി​ല നാ​ടു​ക​ളെ​പ്പ​റ്റി ഓ​ർ​ക്കു​മ്പോ​ൾ അ​ത്ഭു​തം തോ​ന്നു​ന്നു…

കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​രു​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​വ​രു​ടെ രാ​ജ്യ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ഇ​തു​പോ​ലു​ള്ള ചെ​റു​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ന്ന്, എ​ങ്ങി​നെ​യാ​ണ് അ​വ​ർ അ​ത്ഭു​തം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നോ​ക്കി​യി​രു​ന്നെ​ങ്കി​ൽ…

 

Related posts

Leave a Comment