ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലെ ഒരു ഫഌറ്റില്‍ താമസിക്കുന്നവരുടെ അവസ്ഥ ഇപ്പോള്‍ കഷ്ടത്തിലാണ്. എന്താണെന്നോ? ഈ ഫഌറ്റിലുള്ളവര്‍ ടോയ്‌ലറ്റില്‍ പോകാനൊരുങ്ങുമ്പോള്‍ അതിനുള്ളില്‍ നിന്ന് വരുന്നത് എട്ടടി നീളമുള്ള മൂര്‍ഖനാണ്. ഏതാണ്ട് 3 ദിവസമായി ഫഌറ്റിലെ വിവിധ ക്ലോസറ്റുകളില്‍ പ്രത്യക്ഷപ്പെട്ട് ടോയ്‌ലറ്റ് പൈപ്പിനുള്ളിലേക്ക് തന്നെ മറയുന്ന പാമ്പിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
പാമ്പിനെ പിടിയ്ക്കാന്‍ പല തവണ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും പിടിവഴുതി താഴെ പോവുകയാണ് പതിവ്. പാമ്പിനെ പേടിച്ച് മലമൂത്ര വിസര്‍ജനം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഫഌറ്റിലെ അന്തേവാസികള്‍. ചൂടു വെള്ളം, ആസിഡ് തുടങ്ങിയവ പൈപ്പിലൊഴിച്ച് പാമ്പിനെ കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പാമ്പ് പൈപ്പിലിരുന്ന് ചത്തുപോയാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നോര്‍ത്ത് വിഷമിക്കുകയാണ് ഇപ്പോള്‍ ഫഌറ്റ് നിവാസികള്‍. 2 വര്‍ഷം മുമ്പ് സിംഗപ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ക്ലോസറ്റില്‍ ഇരുന്ന യുവതിയെ പാമ്പ് കടിക്കുകയും ചെയ്തിരുന്നു.