ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിക്കു മുന്നിൽ വിദ്യാർഥികൾ ഉന്നയിച്ച പരാതിക്ക് ഉടൻ പരിഹാരം. ടോയ്ലറ്റുകളുടെ അപര്യാപ്തത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതായിരുന്നു പരാതി. പരാതി ശ്രദ്ധാപൂർവം കേട്ട മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പരിഹാരം പ്രഖ്യാപിച്ചത്.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എത്ര ടോയ്ലറ്റുകൾ വേണമോ അത്രയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമിക്കും. ഒരു മാസത്തിനകം ഇതിനുള്ള നടപടികൾ പൂർത്തിയാക്കും. യാതൊരു സാങ്കേതിക തടസവും ഉന്നയിക്കാൻ പാടില്ലെന്ന് സമ്മേളനത്തിൽവച്ചുതന്നെ അദ്ദേഹം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കു നിർദേശം നല്കുകയും ചെയ്തു.