പൂച്ചാക്കൽ: പൂച്ചാക്കൽ മാർക്കറ്റിലെ ശുചിമുറിയുടെ താക്കോൽ കരാറുകാരന്റെ പോക്കറ്റിൽ. ശുചിമുറി തുറക്കാത്തതിൽ വ്യാപക പരാതി.
പഞ്ചായത്ത് 1.4 കോടി മുടക്കി മാർക്കറ്റ് നവീകരിച്ചതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ് ലറ്റ് കോംപ്ലക്സ് നിർമിച്ചത്.
മാർക്കറ്റും ടോയ്ലറ്റ് കോംപ്ലക്സും ഉൾപ്പെടെ 85,000 രൂപയ്ക്കാണ് തൈക്കാട്ടുശേരി സ്വദേശി കരാർ എടുത്തിരിക്കുന്നത്. എന്നാൽ കരാർ എടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും ടോയ്ലറ്റ് തുറന്നു കൊടുത്തിട്ടില്ല.
ടോയ്ലറ്റിൽ പോകുന്നവർ പണം തരുന്നില്ലെന്ന് കരാറുകാരൻ പറയുന്നു. എന്നാൽ പണം വാങ്ങാൻ ടോയ് ലറ്റിനരികിൽ ആളുണ്ടങ്കിലേ കൊടുക്കാനാകൂ എന്ന് ഉപയോക്താക്കളും പറയുന്നു.
ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.