ലക്നോ: സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച കക്കൂസുകളിൽ മഹാത്മ ഗാന്ധിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള ഈശ്വരി ഗ്രാമത്തിലാണ് സംഭവം.
കക്കൂസുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. 508 കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിലുൾപ്പെടുത്തി ഇവിടെ നിർമിച്ചത്. ഇവയിൽ 13 എണ്ണത്തിലാണ് ഗാന്ധിജിയുടെയും അശോകചക്രത്തിന്റെയും ചിത്രമുള്ള ടൈലുകൾ പതിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.