കൊടുങ്ങല്ലൂർ: അയൽവാസിയുടെ പരാതിയെത്തുടർന്ന് നിർധന കുടുംബത്തിന്റെ വീട്ടുവളപ്പിലെ ശൗചാലയം നഗരസഭ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി.കൂലിപ്പണിക്കാരനായ ലോകമലേശ്വരം ചെറുവേലിക്കൽ മനോജിന്റെ അഞ്ചു സെന്റ് പുരയിടത്തിൽ ബാങ്ക് ലോണെടുത്ത് നിർമിച്ച വീട്ടിലെ ശൗചാലയമാണ് നഗരസഭാ അധികൃതർ നിർദയം പൊളിച്ചുനീക്കിയത്.
പോലീസും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ജെസിബിയുമായി എത്തിയപ്പോൾ രണ്ടു ദിവസത്തിനകം ശൗചാലയം പൊളിച്ച് മറ്റൊരു ഭാഗത്തേക്കു മാറ്റാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അധികൃതർ അതു ചെവിക്കൊണ്ടില്ലെന്ന് മനോജ് പറയുന്നു.