നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് സെ​പ്റ്റി​ക് ടാ​ങ്കി​ൽ അ​ക​പ്പെ​ട്ട  വ​യോ​ധി​ക​യെ; രക്ഷകരായി ഫയർഫോഴ്സ്


പേ​രൂ​ർ​ക്ക​ട: സെ​പ്റ്റി​ക് ടാ​ങ്കി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കേ​ര​ളാ​ദി​ത്യ​പു​രം വെ​ങ്കു​ളം ചി​റ​ക്കോ​ട്ടു​കോ​ണം തി​രു​വോ​ണം വീ​ട്ടി​ൽ വ​ത്സ​ല​യാ​ണ് (65) വീ​ട്ടു​മു​റ്റ​ത്തെ 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള സെ​പ്റ്റി​ക് ടാ​ങ്കി​ൽ അ​ക​പ്പെ​ട്ട​ത് ഇ​ന്ന് രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം.

തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ​യി​ൽ സെ​പ്റ്റി​ക് ടാ​ങ്കി​ന്റെ മൂ​ടി ദ്ര​വി​ച്ച് ഇ​ള​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു.ഈ ​ഭാ​ഗ​ത്ത് ച​വി​ട്ടി​യ​പ്പോ​ഴാ​ണ് ഉ​ള്ളി​ലേ​ക്ക് വീ​ണ​ത്. നി​ല​വി​ളി​കേ​ട്ട് വീ​ട്ടി​ലു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷൽ ടാ​സ്ക് ഫോ​ഴ്സി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​തീ​ഷാ​ണ് 15 മി​നി​റ്റോ​ളം പ​രി​ശ്ര​മി​ച്ച് വ​യോ​ധി​ക​യെ പു​റ​ത്തെ​ത്തി​ച്ച​ത്.

വീ​ഴ്ച​യി​ൽ നി​സാ​ര പ​രി​ക്കേ​റ്റ വ​ത്സ​ല​യെ വീ​ട്ടു​കാ​ർ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment