ടോക്കിയോ നഗരത്തിലെ ഒരു കഫേയിൽ ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും കിട്ടും! ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കും കാമുകി തേച്ചിട്ടുപോയവർക്കുമൊക്കെ ഇവിടെയെത്തി പെൺസുഹൃത്തുമായി മനസ് തുറന്നു സംസാരിച്ച് മനസിലെ ഭാരങ്ങൾ ഇറക്കിവയ്ക്കാം.
ദുരുദ്ദേശ്യത്തോടെ പരിചാരികയെ സ്പര്ശിക്കാനോ, ലൈംഗികച്ചുവയോടെ സംസാരിക്കാനോ പാടില്ലെന്നു കഫേയുടെ നിയമാവലിയില് പറയുന്നു. മധുരമായ സംസാരമാകാം. പരിചാരികയുടെ മടിയില്കിടന്നു വിശ്രമിക്കാനും ആലിംഗനം ചെയ്യാനും അനുവദിക്കും.
ഭക്ഷണബില്ലിനുപുറമേ ഇതിനു പ്രത്യേകബില്ലുണ്ട്. മൂന്നു മിനിറ്റ് പരിചാരികയെ കെട്ടിപ്പിടിക്കാന് 500 രൂപയാണു ഫീസ്. 20 മിനിറ്റ് പരിചാരികയുടെ മടിയില് കിടക്കാൻ 1,700 രൂപ. ഒരു രാത്രി മുഴുവന് പരിചാരികയുടെ കൂടെ ഇരിക്കാൻ 27,000 രൂപ മുടക്കണം. കഫേയിൽ എത്തുന്നവരുടെ മാനസികോല്ലാസമാണു തങ്ങളുടെ ലക്ഷ്യമെന്നു കഫേ നടത്തിപ്പുകാർ പറയുന്നു. എന്തായാലും കഫേയിലെ “സ്നേഹപാക്കേജ്’ ഹിറ്റ് ആയിരിക്കുകയാണ്.