ടോക്കിയോ: കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ടോക്കിയോ ഒളിന്പിക്സിന്റെ പുതിയ തീയതി നിശ്ചയിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നതോടെയാണ് ഒളിന്പിക്സ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. “ടോക്കിയോ ഒളിമ്പിക്സ് 2020′ എന്ന പേരില്‍ തന്നെയാകും അടുത്തവർഷത്തെ ഒളിന്പിക്സ് അറിയപ്പെടുക.