തൃപ്രയാർ: ദേശീയപാത വികസിപ്പിച്ച് ടോൾ ബൂത്തുകൾ വഴി കൊള്ളലാഭം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് സി.ആർ.നീലകണ്ഠൻ. കുടിയിറക്കപ്പെടുന്ന പാവപ്പെട്ടവരുടെ കണ്ണീരിന്റെ അഗ്നിയിൽ ഇത്തരം വ്യാമോഹങ്ങൾ ഭസ്മമാകുമെന്ന് മുഖ്യമന്ത്രി പിണറായി മനസിലാക്കണം – അദ്ദേഹം കൂട്ടിച്ചേർത്തു.
ആന വിഴുങ്ങി സമരം അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് തൃപ്രയാർ മിനിസിവിൽസ്റ്റേഷൻ മാർച്ച് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയിറക്കുഭീഷണി നേരിടുന്ന ആനവിഴുങ്ങി ലക്ഷംവീട്- പട്ടികജാതി കോളനി നിവാസികൾ 66 ദിവസമായി നടത്തിവരുന്ന നിരാഹാരസമരത്തെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും ആറു ദിവസമായി അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന സമരസമിതി ചെയർമാൻ കെ. എച്ച്.
മിഷോയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും രാവിലെ പത്തിന് തൃശൂർ ജില്ല നാഷണൽഹൈവേ ആക്ഷൻ കൗണ്‍സിൽ തൃപ്രയാർ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മിനി സിവിൽസ്റ്റേഷനിലേക്ക് ബഹുജന മർച്ച് നടത്തിയത്. ആർ എം പിഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ.സന്തോഷ്, പി.എൻ പ്രോവിന്റ് എന്നിവർ പ്രസംഗിച്ചു.