ടോൾ പ്ലാസയിൽ രാവിലെ പണത്തെ ചൊല്ലി തർക്കം, രാത്രിയിൽ അതേ ജീവനക്കാരെ തെരഞ്ഞ് പിടിച്ച് കുത്തി വീഴ്ത്തി ; പാലിയേക്കരയിൽ സംഭവിച്ചത്…

 

തൃ​ശൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു​നേ​രെ ക​ത്തി​യാ​ക്ര​മ​ണം. അ​ജ​ഞാ​ത സം​ഘം ജീ​വ​ന​ക്കാ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ടി.​ബി അ​ക്ഷ​യ്, നി​ഥി​ന്‍ ബാ​ബു എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​യ​റ്റി​ല്‍ കു​ത്തേ​റ്റ ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ‌

വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ജ്ഞാ​ത​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ ടോ​ള്‍ പ്ലാ​സ​യി​ല്‍ എ​ത്തി ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍ ഇ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന് ​ടോ​ള്‍ പ്ലാ​സ​യി​ല്‍ ജീ​വ​ന​ക്കാ​രും കാ​ര്‍ യാ​ത്ര​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. അ​ങ്ക​മാ​ലി സ്വ​ദേ​ശി​യു​ടേ​താ​യി​രു​ന്നു ഈ ​കാ​ര്‍. ടോ​ള്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ബാ​രി​ക്കേ​ഡ് മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു ത​ര്‍​ക്കം.

ഇ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ ഇ​വ​ര്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ആ​രെ​യെ​ങ്കി​ലും നി​യോ​ഗി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment