തിരുവനന്തപുരം: സംസ്ഥാ നത്തു കള്ളുഷാപ്പുകൾ ഉടൻ സ്റ്റാർ പദവിയിലേക്കെത്തും.ബാറുകളെപ്പോലെ ക്ലാസിഫിക്കേഷൻ വരുന്നതോടെയാണു കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ലഭിക്കുക.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കു സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും.കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശിപാർശ.
പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.
കള്ളുഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ളുഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്.
കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.