ടോൾ പ്ലാസ ജീവനക്കാരനെ പരസ്യമായി ആക്രമിച്ച് വനിതാ നേതാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം.
ഭരണപക്ഷ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസിന്റെ യുവജന വിഭാഗമായ ശ്രാമിക റിതു കോൺഗ്രസ് പാർട്ടി നേതാവ് ഡി. രേവതിയാണ് ആക്രമണം അഴിച്ചുവിട്ടത്.
കാറില്‍ വരികയായിരുന്ന നേതാവിനെ തടഞ്ഞ് ടോള്‍ അടയ്ക്കാന്‍ ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു. ടോള്‍ പിരിക്കാനായി ബാരിക്കേഡ് വച്ച് വണ്ടി തടഞ്ഞതിൽ ഇവർ കോപാകുലയായി.
തുടർന്ന് ഇവർ വാഹനത്തിൽ നിന്നുമിറങ്ങി ബാരിക്കേഡ് നീക്കാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാരന് ബലമായി തന്നെ ബാരിക്കേഡ് തിരിച്ച് വയ്ക്കാന്‍ ശ്രമിച്ചു.
എന്നാല്‍ വനിതാ നേതാവ് അത് പിന്നെയും തള്ളി മാറ്റിയിടുന്നതും പിന്നാലെ ജീവനക്കാരന്റെ മുഖത്ത് തല്ലുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവം ഏറെ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.