ഒരുപാട് ആരാധകരുള്ള നായികാനടിമാരാണ് നയൻതാരയും തൃഷയും. ഇരുവരും താര മൂല്യത്തിലും ഏറെ മുന്നിൽ തന്നെയാണ്. ഇപ്പോൾ തമിഴിൽ ജനപ്രീതിയിൽ മുന്നിലുള്ള നായികാ താരം ആരാണ് എന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. 2023 ഡിസംബറിലെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓർമാക്സ് മീഡിയയാണ് ഈ പട്ടിക പുറത്ത് വിട്ടത്.
വിജയ് – തൃഷ ചിത്രം ലിയോ പുറത്തുവന്നതോടെ അടുത്തിടെ തൃഷയ്ക്ക് ധാരാളം ആരാധകർ കൂടിയെങ്കിലും താര റാണി നയൻതാര തന്നെയാണ്. രണ്ടാം സ്ഥാനത്ത് ആണ് തൃഷ. മൂന്നാമത് സാമന്തയാണ്. നയൻതാര നായികാവേഷം ചെയ്ത് ഒടുവിലെത്തിയ ചിത്രം അന്നപൂരണിയാണ്. ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഒരു ഷെഫ് ആയിട്ടാണ് താരം എത്തിയത്. സംവിധാനം നിലേഷ് കൃഷ്ണയാണ്. ജയ് ആണ് നായകൻ.
അതേ സമയം തൃഷയും കഴിഞ്ഞ വർഷം ധാരാളം നല്ല വേഷങ്ങൾ ചെയ്തിരുന്നു. വിജയ് നായകനായി എത്തിയ ലിയോ ചിത്രത്തിലെ നായിക തൃഷയായിരുന്നു, തിയറ്റിൽ വൻ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ലിയോയിലെ കഥാപാത്രം തൃഷയ്ക്ക് ധാരാളം ആരാധകരെ ഉണ്ടാക്കിയിരുന്നു.മൂന്നാം സ്ഥാനത്ത് സാമന്തയാണ്.
സാമന്തയ്ക്കും ധാരാളം ആരാധകരുണ്ട്. നാലാം സ്ഥാനം കീർത്തി സുരേഷാണ്. തമിഴിൽ ധാരാളം സിനിമകൾ കീർത്തി ചെയ്തിരുന്നു. ആറാം സ്ഥാനത്ത് അനുഷ്ക ഷെട്ടിയാണ്.
നേരത്തെ തന്നെ ധാരാളം ആരാധകർ ഉള്ള നടിയാണ് അനുഷ്ക. സായ് പല്ലവി ഏഴാം സ്ഥാനത്താണ്, ജ്യോതിക എട്ടാം സ്ഥാനത്താണ്, പ്രിയങ്ക മോഹനും ശ്രുതി ഹാസനുമാണ് യഥാക്രമം ഒമ്പതാമതും പത്താമതും സ്ഥാനത്ത്.
നേരത്തെ ഹിന്ദിയിലെ പട്ടികയും പുറത്തുവിട്ടിരുന്നു. ദീപിക പദുകോണിനെ പിന്തള്ളി ഡിസംബറിൽ മുന്നിലെത്തിയത് ആലിയ ഭട്ടായിരുന്നു. ദീപക രണ്ടാം സ്ഥാനത്താണ്. ഏറെ ആരാധകരും താരമൂല്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന താരവും ആയ ദീപികയെ പിന്തള്ളി ആലിയ മുന്നിലെച്ചിയത് വൻ നേട്ടമായാണ് ആലിയയുടെ ആരാധകർ വിലയിരുത്തിയത്.