പത്തനംതിട്ട: സര്‍ക്കാര്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ തന്റെ കുടുക്കയില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു മാതൃകയാകുകയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഇവാന് ടോം ജിജു.
പത്തനംതിട്ട കളക്ടറേറ്റിലെത്തി തന്റെ സമ്പാദ്യം വിഷു കൈനീട്ടമായി ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് ഇവാന് ടോം ജിജു കൈമാറി. നേരത്തെ മഹാപ്രളയ കാലത്തും താന്‍ സൂക്ഷിച്ചുവച്ചിരുന്ന കുടുക്കയിലെ തുക അന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.
മാധ്യമപ്രവര്‍ത്തകനായ നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ബിന്ദുവിന്റെയും രണ്ടു മക്കളില്‍ ഇളയമകനാണ് ഒമ്പത് വയസുള്ള ഇവാന്. നിരണം മാര്‍ത്തോമന്‍ വിദ്യാപീഠം സ്കൂളിലാണ് പഠിക്കുന്നത്.
ഇവാനു തന്റെ അച്ഛനും അമ്മയും ബന്ധുക്കളും നല്കിയ ചെറിയ തുകകളാണു കുടുക്കയില്‍ സ്വരുക്കൂട്ടി, നാടിന്റെ നന്മക്കായി സംഭാവന ചെയ്തത്.ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇവാന് ടോം ജിജുവിനെ അഭിനന്ദിച്ചു. ഒമ്പതാം ക്ലാസുകാരനായ ക്രിസ്റ്റി ഇവാന്റെ മൂത്ത സഹോദരനാണ്.