തിരുവനന്തപുരം: ടോം ജോസ് പുതിയ ചീഫ് സെക്രട്ടറിയാകും. തൊഴിൽ നികുതി വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണി ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അനധികൃത സ്വത്ത് സന്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിട്ടിരുന്ന അദ്ദേഹത്തെ ഈയിടെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ടോം ജോസിനെക്കാൾ സിനിയോറിറ്റി ഉണ്ടായിരുന്ന അരുണ സുന്ദർ രാജ് ഉൾപ്പടെയുള്ളവർ കേന്ദ്രസർവീസിൽ നിന്ന് തിരികെ വരാൻ താത്പര്യം കാണിക്കാത്തതിനാൽ ടോം ജോസിനെ തെരഞ്ഞെടുക്കുകയായിരുന്നു.