തിരുവനന്തപുരം: നിയമസഭാ ചോദ്യോത്തരങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാത്ത വകുപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.
നിയമസഭ സമ്മേളനങ്ങളിൽ ഉന്നയിക്കുന്ന പല ചോദ്യങ്ങൾക്കും കൃത്യസമയത്ത് മറുപടി നൽകുന്നതിൽ വിവിധ വകുപ്പുകൾ അലംഭാവം കാട്ടുന്നുവെന്ന് പ്രതിപക്ഷം നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ തീരുമാനം.
സമയ ബന്ധിതമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.