തിരുവനന്തപുരം: വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ചീഫ് സെക്രട്ടറിയും ഡിജിപിയും പന്പയിലേക്കു ഹെലിക്കോപ്റ്റർ യാത്ര നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ഈ യാത്രയ്ക്കു പിന്നാലെ പന്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കി. സിപിഎം നേതാവ് ചെയർമാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണൽ നീക്കാനുള്ള കരാർ നൽകിയത്.
ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പന്പ ത്രിവേണിയിൽ കെട്ടിടക്കിടക്കുന്നത്. വനം മന്ത്രി പറഞ്ഞത് ഇതിനെ പറ്റി ഒന്നും അറിയില്ലെന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സർക്കാർ ഖജനാവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്നും ദുരൂഹമായ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.