വേങ്ങര: വെള്ളാപ്പള്ളി നടേശനെ ഒരു കാരണവശാലും എൽഡിഎഫിലേക്ക് എടുക്കില്ലെന്ന് മന്ത്രി തോമസ് ഐസക്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തിയപ്പോൾ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎയുടെ ജനരക്ഷായാത്രാ സിപിഎമ്മിനെ തകർക്കാനുള്ള യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ എൽഡിഎഫുമായുള്ള സഖ്യത്തിനുള്ള നീക്കം നടക്കില്ല. ബിഡിജഐസിന്റെ രാഷ്ട്രീയനീക്കങ്ങളെല്ലാം പാളിയനിലയിലാണ്.
സമുദായസംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയിലും വെള്ളാപ്പള്ളിയുടെ നിലപാടുകൾക്ക് തിരിച്ചടിയാണുള്ളത്. കഴിഞ്ഞലോകസഭാതെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് വിലയുണ്ടായിരുന്നു. എസ്എൻഡിപിയിൽ ബഹൂപൂരിപക്ഷവും ബിഡിജഐസിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജഐസ് എൻഡിഎയിൽ തുടരേണ്ടതില്ലായെന്നും മനസുകൊണ്ട് ഇടതുപക്ഷത്തിനൊപ്പമാണെന്നുമുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ പ്രസ്താവിച്ചിരുന്നു.