ബേക്കറി തട്ടിൽ വിഐപിയായി തക്കാളി; വില്പനയ്ക്കായി  മധുര പലഹാരങ്ങള്‍ക്കൊപ്പം തക്കാളിയും ഫ്രീസറില്‍

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം സാധാരണക്കാരന്‍റെ പാത്രത്തില്‍ നിന്നും തക്കാളിയെ നീക്കം ചെയ്തിരിക്കുന്ന അവസ്ഥാണ്. എന്നാല്‍ ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ഒരു കടയില്‍ രസഗുളയും ഗുലാബ് ജാമുനും വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്.

കോര്‍ബ ജില്ലയില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന ഷാജി ഭായ് എന്ന ആളുടെ കടയിലാണ് പലഹാരങ്ങളുടെ കൂടെ തക്കാളിയും വില്‍ക്കുന്നത്.

നല്ല വിലയ്ക്ക് തക്കാളി വില്‍ക്കുക എന്നതാണ് ഷാജി ഭായിയുടെ ലക്ഷ്യം. ഇയാള്‍ തന്‍റെ കടയിലെ മധുരപലഹാരങ്ങള്‍ ഡീപ് ഫ്രീസറില്‍ വെച്ചാണ് ഇയാൾ സൂക്ഷിക്കുന്നത്.

കിലോയ്ക്ക് 200 രൂപയിലെത്തിയപ്പോള്‍ ലഡുവിനെക്കാളും രസഗുളയെക്കാളും പ്രൗഡിയിലാണ് തക്കാളി ചില്ല് കൂട്ടില്‍ ഇരിക്കുന്നത്. മറ്റ് പലഹാരങ്ങളെപ്പോലെ തക്കാളിയും ഒരു ട്രെയില്‍ ഭംഗിയായി അടുക്കിവെച്ചാണ് കടയില്‍ ഇരിക്കുന്നത്.

തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ എത്തിയപ്പോള്‍ 250ഗ്രാം എന്ന കണക്കിലാണ് ആളുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ 200 രൂപ കിലോയ്ക്ക് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ 50ഗ്രാമും 100ഗ്രാമും ആയാണ് തക്കാളി ആവശ്യക്കാര്‍ വാങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇത്രയും വില പിടിപ്പുള്ള തക്കാളി കേടുപാട് കൂടാതെ സൂക്ഷിക്കാനാണ് കടയുടമ തക്കാളിയെയും മറ്റ് മധുര പലഹാരങ്ങള്‍ക്കൊപ്പം സൂക്ഷിച്ചിരിക്കുന്നത്.

Related posts

Leave a Comment