തൃശൂർ: കോഴിയിറച്ചിയെക്കാൾ വില തക്കാളിക്കും മുരിങ്ങക്കായയ്ക്കും. കോഴിയിറച്ചിക്ക് 90 രൂപ കിലോയ്ക്കു വിലയുള്ളപ്പോഴാണു തക്കാളിയുടെ വില 110 രൂപയും മുരിങ്ങക്കായ്ക്കു 150 രൂപയുമെത്തിയിരിക്കുന്നത്.
തക്കാളിക്കു പല കടകളിലും പല വിലയാണ്. ഒരാഴ്ചമുന്പ് കോഴി വില 80 രൂപ വരെയെത്തിയിരുന്നു.കിലോയ്ക്ക് 40 വരെയെത്തി നിന്ന തക്കാളിയാണ് ഒറ്റയടിക്കു കോഴിവിലയെയും മറികടന്ന് 120 ലേക്കെത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ മഴയെ ആശ്രയിച്ചാകും ഇനിയും തക്കാളിയുടെ വില ഉയരുമോ താഴുമോ എന്നു പറയാനാകൂവെന്നു പച്ചക്കറി വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായയ്ക്ക് കുറച്ചു ദിവസങ്ങളായി വില ഉയർന്നു തന്നെ നിൽക്കുകയാണ്.
വില പല കടകളിലും വ്യത്യസ്തമാണെന്നതും പച്ചക്കറി വാങ്ങിക്കാനെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. വില എവിടെയാണു കുറവെന്നു നോക്കി പാഞ്ഞു നടക്കുന്നവരെയും മാർക്കറ്റുകളിൽ കാണാം.
ഇതേസമയം നേന്ത്രക്കായുടെ വില കുത്തനെതാണു. രണ്ടര കിലയോക്ക് 100 രൂപയാണ് മിക്ക സ്ഥലങ്ങളിലും വില.
പച്ചക്കറി വില കുതിക്കുന്പോൾ നേന്ത്രവാഴ കർഷകർതിരിച്ചടിയാണു നേരിടുന്നത്. സബോള വിലയും കുറഞ്ഞിട്ടുണ്ട്.