ന്യൂഡൽഹി: കുതിച്ചുയരുന്ന തക്കാളി വിലപിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്രസർക്കാർ.ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളിൽനിന്ന് തക്കാളി സംഭരിച്ചു വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളിൽ നേരിട്ടെത്തിച്ചു വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദേശം.
നാഷണൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) എന്നീ സഹകരണ സ്ഥാപനങ്ങളോടാണ് കേന്ദ്രത്തിന്റെ നിർദേശം.
ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞ വിലയിൽ വിറ്റഴിക്കുമെന്നും വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തുമെന്നും മന്ത്രാലയം പറയുന്നു.