സ്വന്തം ലേഖകന്‍
കോഴിക്കോട്: തക്കാളി പഴയ തക്കാളിയല്ല… തൊട്ടാല്‍ പൊള്ളുന്ന തരത്തിലാണ് സംസ്ഥാനത്ത് തക്കാളി വിലയുടെ കുതിപ്പ്. കഴിഞ്ഞ ഫെബ്രുവരിവരെ വന്‍ വിലക്കുറവില്ലഭിച്ചിരുന്ന തക്കാളിയാണ് കിലോയ്ക്ക് മാര്‍ക്കറ്റില്‍ നാല്പത് രൂപയും ബോക്സിന് 900 രൂപയിലും എത്തിനില്‍ക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് എട്ട് രൂപ വരെയായിരുന്നു വില. തക്കാളിയുടെ ലഭ്യത കുറവ് തന്നെയാണ് വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മൊത്തക്കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിഷുവിന് മുന്നോടിയായി തന്നെ തക്കാളി വില ഉയര്‍ന്നിരുന്നു. മൈസൂര്‍,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി കയറ്റി അയക്കുന്നത്. നഷ്ടം വന്നതോടെ പല കര്‍ഷകരും തക്കാളി കൃഷി വിട്ടതും നിലവില്‍ തമിഴ്നാട്ടില്‍ വിവാഹ സീസണ് വന്നതും തക്കാളി കയറ്റി അയ്ക്കുന്നതില് ഇടിവ് വരുത്തിയിട്ടുണ്ട്. കയറ്റുമതി കുറഞ്ഞതോടെ തക്കാളിക്ക് ലഭ്യത കുറവ് വരുകയും ഡിമാന്റ് ഏറിയ ഘട്ടത്തില്‍ വില കൂടുകയുമായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.
തക്കാളി മാത്രമല്ല പച്ചമുളകിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. വില അറുപത് വരെ ഉയര്‍ന്നിട്ടുണ്ട്. സാധാരണ റംസാന് മാസത്തില്‍ പച്ചക്കറി വിലയില്‍ കുറവാണ് ഉണ്ടാകാറുള്ളത്. മുളകും തക്കാളിയും മത്തനും ഒഴിച്ചാല്‍ മറ്റു പച്ചക്കറികളുടെ വില നന്നായി കുറഞ്ഞിട്ടുണ്ട്.
പയറിന്റെ വില നാല്പതില് നിന്നും 20 ആയി കുറഞ്ഞിട്ടുണ്ട്. കൊത്തവര, വെള്ളരി, ഇളവന്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വരും നാളില്‍ തക്കാളിവില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.