ചെന്നൈ: തക്കാളി വില കുതിച്ചതോടെ പൊതുവിതരണ കേന്ദ്രങ്ങൾ വഴി കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി ലഭ്യമാക്കി തമിഴ്നാട് സർക്കാർ.
തക്കാളി വില കുതിച്ച് 120 രൂപ വരെ എത്തിയതോടെയാണു വില പിടിച്ചുനിർത്താൻ സർക്കാർ നടപടി തുടങ്ങിയത്. ചെന്നൈ, കോയന്പത്തൂർ, സേലം, ഈറോഡ്, വെല്ലൂർ എന്നിവിടങ്ങളിലെ സർക്കാർ നിയന്ത്രിത പച്ചക്കറി വിപണന കേന്ദ്രങ്ങൾ വഴി 60 രൂപയ്ക്കു തക്കാളി ലഭ്യമാക്കിത്തുടങ്ങിയതായി മന്ത്രി കെ.ആർ. പെരിയകറുപ്പൻ പറഞ്ഞു.
കേരളത്തിൽ തക്കാളിക്ക് 140 മുതൽ 160 രൂപ വരെയാണു വില. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കു വില കുതിച്ചുയരുന്പോഴും സംസ്ഥാനത്തു വില നിയന്ത്രിക്കാനുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.